നല്ലൊരു സിനിമയായിരുന്നു, പക്ഷെ പ്രധാന നടനിൽ നിന്ന് മോശം അനുഭവം; മയക്കുമരുന്ന് ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കില്ലെന്ന വിൻസിയുടെ തീരുമാനത്തിന് പിന്നിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ലൊരു സിനിമയായിരുന്നു, പക്ഷെ പ്രധാന നടനിൽ നിന്ന് മോശം അനുഭവം; മയക്കുമരുന്ന് ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കില്ലെന്ന വിൻസിയുടെ തീരുമാനത്തിന് പിന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 02:09 pm IST
Facebook
Twitter
WhatsAppTelegram

ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തതിന് പിന്നാലെ നടി വിൻസി അലോഷ്യസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് താരം. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് താഴെയുള്ള കമന്റുകൾ വായിച്ചപ്പോഴാണ് വിശദീകരണം നൽകാൻ തീരുമാനിച്ചതെന്ന് വിൻസി വ്യക്തമാക്കി.

ലഹരി ഉപയോ​ഗിക്കുന്ന സഹപ്രവർത്തകരുള്ള സിനിമയിൽ അഭിനയിക്കില്ലെന്ന പ്രസ്താവന എന്തുകൊണ്ടാണ് നടത്തിയത് എന്ന കാര്യമാണ് വിൻസി വ്യക്തമാക്കിയത്. ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വന്ന നടൻ പ്രശ്നമുണ്ടാക്കുകയും തന്നോടും സഹപ്രവർത്തകയായ മറ്റൊരു നടിയോടും മോശമായി പെരുമാറുകയും ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിവരുദ്ധ ക്യാമ്പയിനിൽ അത്തരമൊരു നിലപാട് വ്യക്തമാക്കിയതെന്ന് വിൻസി തുറന്നുപറഞ്ഞു.

ഞാൻ അഭിനയിച്ച സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആർട്ടിസ്റ്റായിരുന്നു ലഹരി ഉപയോ​ഗിച്ച് പ്രശ്നമുണ്ടാക്കിയത്. എന്റെ വസ്ത്രത്തിന്റെ ഷോൾഡർ പോർഷനിൽ ചെറിയ പ്രശ്നം വരികയും അത് ശരിയാക്കാൻ പോവുകയും ചെയ്തപ്പോൾ ആ ആർട്ടിസ്റ്റ് എന്റെയടുത്ത് വന്ന് പറഞ്ഞത് ഇതാണ്. ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എല്ലാവരുടേയും മുന്നിൽ വച്ച് മോശമായി പെരുമാറിയപ്പോൾ തുടർന്ന് ആ സെറ്റിൽ അയാൾക്കൊപ്പം തുടരാൻ എനിക്ക് പ്രയാസമുണ്ടായി. ഇതിനിടെ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അയാൾ വെള്ള നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടു. വ്യക്തിജീവിതത്തിൽ അയാളെന്ത് ചെയ്യുന്നുവെന്നത് വിഷയമല്ല, പക്ഷെ ജോലി സ്ഥലത്ത് ലഹരി ഉപയോ​ഗിക്കുന്നത് മറ്റുള്ളവർക്ക് ഉപദ്രവകരമാണ്. അതെല്ലാം സഹിച്ച് തുടർന്ന് ജോലി ചെയ്യാൻ പ്രയാസമായിരുന്നു. ആ ആർട്ടിസ്റ്റിനോട് സംവിധായകൻ പോയി സംസാരിക്കുകയും ചെയ്തു. സിനിമയിലെ പ്രധാന കഥാപാത്രമാണ് ആ നടൻ ചെയ്തിരുന്നത് എന്നതിനാൽ സെറ്റിലുള്ള എല്ലാവരും ആ നടൻ കാരണം ബുദ്ധിമുട്ടുകയായിരുന്നു. കുറച്ചുദിവസം കൂടി മാത്രമേ എനിക്ക് ഷൂട്ട് ഉള്ളൂവെന്നതിനാൽ ചെയ്തു തീർക്കാൻ ഞാനും തീരുമാനിച്ചു. കടിച്ചുപിടിച്ച് അഭിനയിച്ച് തീർത്ത സിനിമയാണത്. നല്ലൊരു സിനിമയായിരുന്നു. പക്ഷെ ആ ആർട്ടിസ്റ്റിൽ നിന്ന് ഞാൻ നേരിട്ടത് മോശമായ അനുഭവമാണ്. അതിന്റെ പേരിലാണ് അത്തരമൊരു പ്രസ്താവന. – വിൻസി പറഞ്ഞു.

Tags: vincy aloshious
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies