കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 27 മുന്‍പ് സമര്‍പ്പിക്കുമെന്ന് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ശിവ രാജന് വ്യകതമാക്കി. ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം എന്ന ആവശ്യം കമ്മീഷന് തള്ളി. ഒപ്പം ഇതുവരെ ഹാജരാകാത്ത സാക്ഷികളെ അറസ്റ്റ് ചെയ്തു കൊണ്ടുവരാനും കമ്മീഷന് നിര്‍ദേശം നല്കി.
ഏറെ രാഷ്ട്രീയ വിവാദമായ സരിത എസ് നായരുടെ കത്ത് ഹാജരാക്കണമെന്നും കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടമായതായും കമ്മീഷന് നിരീക്ഷിച്ചു. സരിതയെ ബിജു രാധാകൃഷ്ണന് വിസ്തരിക്കാമെന്നും കമ്മീഷന് പറഞ്ഞു. ഈ മാസം 27,28 തീയതികളില്‍ സരിതയോടും 28 ആം തീയതി ബിജു രാധാകൃഷ്ണനോടും ഹാജരാകാന്‍ കമ്മീഷന് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴി ഈ മാസം 25 നു തന്നെ എടക്കും.