കോഴിക്കോട്: കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന 61-മത് ദേശീയ സ്കൂള്‍ ഗെയിംസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സൂചന. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിതയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോഴിക്കോടുള്ള പൊതുപരിപാടികള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച തന്നെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് മടങ്ങിയിരുന്നു.
സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്ടെ പരിപാടികളും റദ്ദ് ചെയ്തിരിക്കുന്നത്.