കൊച്ചി: ബി.ജെ.പിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പാര്‍ട്ടിയുടെ നയപരിപാടികളുമായി യോജിക്കുന്ന ആര്‍ക്കും കടുന്നുവരാം. പാര്‍ട്ടിയുമായി ചേരാന്‍ ആഗ്രഹിക്കുന്നവരുമായി ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ബി.ജെ.പി മത്സരിക്കുന്നത് ജയിക്കാനും ഭരിക്കാനുമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
ബിജെപി സംസ്ഥാന നേതാക്കളുമായി അമിത് ഷാ ആലുവയില്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് കോട്ടയത്ത് വിമോചനയാത്രയുടെ പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും.