ന്യൂഡല്‍ഹി: പിഎസ്സിയെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി വിധി. ഇത് സംബന്ധിച്ച് 2011ലെ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജസ്റ്റിസ് ഇക്ബാല്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
ഭരണഘടനാ സ്ഥാപനമായ പിഎസ്സി സംശയത്തിന് അതീതമായി നിലനില്ക്കണമെങ്കില് അതിനെ വിവരാവകാശ പരിധിയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. പിഎസ്സിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസ്യത ഉറപ്പാക്കണം.
എല്ലാ രേഖകളും പുറത്തുവിട്ടാല്‍ അത് ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് പിഎസ്സി വാദിച്ചു.
മൂന്നാമതൊരു കക്ഷിയ്ക്ക് ഉത്തരക്കടലാസ് ലഭിയ്ക്കുന്നതിനെയും പിഎസ്സി ചോദ്യം ചെയ്തു. എന്നാല്‍ വാദങ്ങള്‍ കോടതി തള്ളി. ജോലിഭാരം കൂടുമെന്ന പിഎസ്സിയുടെ വാദവും കോടതി അംഗീകരിച്ചില്ല. ഉത്തരക്കടലാസ് പരിശോധകരുടെ പേര് മാത്രം പുറത്തുവിടരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബാക്കി എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് പിഎസ്സി സുപ്രീം കോടതിയെ സമീപിച്ചത്.