ന്യൂഡല്‍ഹി: തജികിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി ബിരാജ പ്രസാദ് അന്തരിച്ചു. വിദേശകാര്യമന്ത്രാലായം വക്താവ് വികാസ് സ്വരൂപ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ഒഡീഷയില്‍ നിന്നുളള 1998 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ബിരാജ പ്രസാദ്. വിദേശകാര്യമന്ത്രാലയത്തില്‍ ഇന്ത്യയ്ക്കും അകത്തും പുറത്തും ചുരുങ്ങിയ സമയത്തിനുളളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയില്‍ ഉപമേധാവിയായി പ്രവര്‍ത്തിച്ച ബിരാജ പ്രസാദ് കഴിഞ്ഞ നവംബര്‍ ആറിനാണ് തജികിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കുന്നത്.
പൂജ മിശ്രയാണ് ഭാര്യ. ഒരു മകന് ഉണ്ട്.