ധാക്ക: ഏഷ്യാ കപ്പ് ട്വന്റി-20 യില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം. കഴിഞ്ഞ കളികളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കാണ് സാധ്യത കല്പിക്കപ്പെടുന്നത്. എന്നാല്‍ പരിക്കാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി.
ശിഖര്‍ ധവാന് പുറമേ, രോഹിത് ശര്‍മയും, ക്യാപ്റ്റന്‍ ധോണിയും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പ് അടക്കമുളള നിര്‍ണായക മത്സരങ്ങള്‍ വരാനിരിക്കെ പരിക്കേറ്റ താരങ്ങള്‍ക്ക് ഇന്നത്തെ കളിയില്‍ വിശ്രമം അനുവദിച്ചേക്കും.
മറുവശത്ത് ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ പരിക്കാണ് ശ്രീലങ്കയെ ആശങ്കയിലാക്കുന്നത്. വൈകിട്ട് ഏഴു മണിയ്ക്ക് മിര്‍പൂരിലാണ് മത്സരം.