പത്തനംതിട്ട: ശബരിമലയില്‍ ചരക്ക് നീക്കത്തിന് റോപ് വേ സംവിധാനം നിലവില്‍ വരുന്നു. 40 കോടി രൂപ നിര്‍മ്മാണച്ചിലവ് വരുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും. നിലവില്‍ ട്രാക്ടര്‍ മാര്‍ഗമാണ് പമ്പയില്‍ നിന്നും ശബരിമലയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി ട്രാക്ടര്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് റോപ് വേ ഏര്‍പ്പെടുത്തുന്നത്.
പമ്പ ഹില്‍ടോപ്പ് മുതല്‍ സന്നിധാനം മാളികപ്പുറം വരെയാണ് റോപ് വേ ഒരുക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ദേവസ്വം ബോര്‍ഡിന്റെ സാധാന സാമഗ്രികളും പൂജാ സാധനങ്ങളും കച്ചവട സ്ഥാപനങ്ങളുടെ സാധനങ്ങളും സന്നിധാനത്ത് എത്തിക്കാനാകും. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് റോപ് വേയുടെ നിര്‍മ്മാണച്ചുമതല. ബിഒടി വ്യവസ്ഥയിലാണ് റോപ്് വേയുടെ നിര്‍മാണം.
പണി പുര്‍ത്തിയായാല്‍ 15 വര്‍ഷത്തേക്ക് കമ്പനിക്ക് തന്നെയാകും റോപ്് വേയുടെ നടത്തിപ്പ് ചുമതല. വര്‍ഷം തോറും 12 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് കമ്പനി നല്‍കും. മണ്ഡലകാലത്തുള്പ്പെടെ തീര്‍ഥാടകരുടെ തിരക്കുളള സമയത്ത് ട്രാക്ടറുകളുടെ സഞ്ചാരം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തന്നെയുമല്ല ട്രാക്ടറുകള്‍ ഇവിടെ അപകടത്തില്‍ പെടുന്നതും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോപ് വേ സംവിധാനം ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.