മലപ്പുറം: സിപിഎം സിബിഐയെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. പല കേസുകളിലും സിപിഎം നേതാക്കള്‍ പ്രതികളായി വന്നിരിക്കുകയാണെന്നും സുധീരന് ചൂണ്ടിക്കാട്ടി. ജനരക്ഷായാത്രയുടെ ഭാഗമായി മലപ്പുറത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്.
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐയെക്കൊണ്ട് വേട്ടയാടുകയാണെന്ന പ്രചാരണമാണ് സിപിഎം നടത്തുന്നതെന്നും സുധീരന് കുറ്റപ്പെടുത്തി. ലാവ്ലിന് കേസില്‍ സിബിഐയുടേത് തണുത്ത നിലപാടായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപ്പെട്ടതെന്നും സുധീരന് വിശദീകരിച്ചു.
കെ.എം മാണിക്കെതിരായ കേസില്‍ വിജിലന്‍സിന്റെ വിശ്വാസ്യത തര്ക്കവിഷയമാകുന്നില്ലെന്ന് ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശം സന്ദര്‍ശിച്ചതില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല. ഇത്രയും കാലം എന്‍ഡോസള്‍ഫാന്‍ ബാധിതരെ തിരിഞ്ഞു നോക്കാത്ത ആളാണ് പിണറായി. അവസരവാദികളായ സിപിഎമ്മുമായി ഒരു കാരണവശാലും കോണ്‍ഗ്രസുകാര്‍ കൂട്ടുകൂടരുതെന്നും സുധീരന് പറഞ്ഞു.