അരവിന്ദൻ - ഭാവിയുടെ ദാർശനികൻ
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

അരവിന്ദൻ – ഭാവിയുടെ ദാർശനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2022, 12:20 pm IST
FacebookTwitterWhatsAppTelegram

” ഭാരതം നിലനിൽക്കണമെങ്കിൽ അവൾ യുവത്വം നേടണം . ശക്തിയുടെ ഇരമ്പിയാർക്കുന്ന വൻ പ്രവാഹങ്ങൾ അവളിലേക്ക് കൂടിച്ചേരണം . അപാരവും അതിഭീമമായ വേലിയേറ്റങ്ങളോട് കൂടിയും അതേ സമയം ഇച്ഛാനുസരണം പ്രശാന്തമോ പ്രചണ്ഡമോ ആവാനുള്ള കഴിവോട് കൂടിയും ഉള്ള കർമ്മശക്തിയുടെ വാരിധിയാവണം അവളുടെ ആത്മാവ് ”

( അരവിന്ദ ഘോഷ് )

എന്റെ ജന്മദിനത്തിന്റെയന്ന് എന്റെ മാതൃഭൂമി സ്വതന്ത്രയാകുമെന്ന് പ്രവചിച്ച ഭാവിയുടെ ദാർശനികൻ ..

ആ അനുഗൃഹീത തൂലികയിൽ നിന്നുയർന്ന വിപ്ലവത്തിന്റെ സന്ദേശങ്ങൾ ഭാരതീയ യുവത്വത്തെ തൊട്ടുണർത്തി. യുഗാന്തറും വന്ദേമാതരവും അത്തരം സന്ദേശങ്ങളാൽ തീഷ്ണമായി . ഉണർന്നുയർന്ന സ്വാതന്ത്ര്യ ജ്വാലകൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ മുട്ടുവിറപ്പിക്കുന്നത് കണ്ട് ഏവരും അത്ഭുതപ്പെട്ടു..

വാക്കുകളിൽ അഗ്നിയും സിരകളിൽ സ്വാതന്ത്ര്യചിന്തയും തൂലികയിൽ അനുപമമായ വിപ്ലവ വൈഭവവും ഒരുമിച്ച് ചേർത്ത ആ അഗ്നിനക്ഷത്രത്തിന്റെ പേര് അരവിന്ദ ഘോഷ് എന്നായിരുന്നു ..

ബ്രിട്ടീഷ് സർക്കാരിന്റെ വൈദ്യവിഭാഗത്തിൽ ഉന്നതമായ സ്ഥാനമലങ്കരിച്ച ഡോ : കൃഷ്ണധൻ ഘോഷിന്റെ പുത്രനായിരുന്നു അരവിന്ദ ഘോഷ് .ഇംഗ്ലീഷ് സംസ്കാരവും പരിഷ്കാരവും മാതൃകാപരമെന്ന് വിശ്വസിച്ച ഒരു നാടൻ ധ്വരയായിരുന്നു അരവിന്ദന്റെ അച്ഛൻ ..തന്റെ ഇളയമകന് ബ്രിട്ടീഷ് പൗരത്വം കിട്ടണമെന്ന് ആഗ്രഹിച്ച് ഭാര്യയെ ഇംഗ്ലണ്ടിലയച്ച ആളായിരുന്നു അദ്ദേഹം .

പക്ഷേ ഭാരതീയ ചിന്തയുടേയോ സംസ്കാരത്തിന്റെയോ നിഴൽ പോലും സ്പർശിപ്പിക്കാതെ ആ അച്ഛൻ വളർത്തിക്കൊണ്ടു വന്ന രണ്ട് പുത്രന്മാരും ഭാരത സ്വാതന്ത്ര്യ സമരത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി അച്ഛനെ ഞെട്ടിച്ചു അരവിന്ദ ഘോഷും ബാരീന്ദ്രകുമാർ ഘോഷും ..

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അരവിന്ദൻ മനപൂർവ്വം കുതിരസവാരിയിൽ തോറ്റ് ബ്രിട്ടീഷ് നുകത്തിന് കീഴിൽ നിന്ന് കുതറി മാറിയപ്പോൾ ബ്രിട്ടീഷ് പൗരത്വം കിട്ടാൻ വേണ്ടി അമ്മ ബ്രിട്ടനിൽ പെറ്റ ബാരീന്ദ്രകുമാർ ഘോഷാകട്ടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബോംബിന്റെ തത്വശാസ്ത്രമാണ് സ്വീകരിച്ചത് ..

ഭാരതീയ യുവത്വത്തിന്റെ സ്വാതന്ത്ര്യദാഹം ശമിപ്പിക്കുവാൻ ആശയങ്ങളുടെ പെരുമഴ തന്നെ സൃഷ്ടിച്ച അരവിന്ദ ഘോഷ് അദ്ദേഹത്തെ ഏറ്റവും ആവശ്യമുള്ളപ്പോൾ തന്നെ പിന്തിരിഞ്ഞപ്പോൾ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് ഒരു ദാർശനികനെയായിരുന്നു .

ആലിപ്പൂർ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്ത് വന്ന അരവിന്ദനെ പുറത്തെ കാഴ്ചകൾ വിഷമിപ്പിച്ചു . വന്ദേമാതര ഗാനം അലയടിച്ചുയര്‍ന്ന നാട് നിശബ്ദതയിലാണ്ടതു കണ്ട് അദ്ദേഹം നിരാശനായി . വിപ്ലവത്തില്‍ നിന്ന് ആത്മീയതയിലേക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു. പിന്നീട് ലോകം കണ്ട ദാര്‍ശനികനായി അദ്ദേഹം മാറി . വിപ്ലവത്തിന്റെ നഷ്ടം തത്വചിന്തയ്‌ക്ക് നേട്ടമായി മാറുകയായിരുന്നു.

ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷന്റെ സ്ഥാപകനായ സചീന്ദ്ര നാഥ സന്യാൽ അരവിന്ദന്റെ ഉൾവലിയലിനെപ്പറ്റി ഇങ്ങനെ പറഞ്ഞു ..

” വിവേക ചിന്തയുള്ള ഒരു പ്രതിഭാശാലി നമ്മുടെ പ്രസ്ഥാനങ്ങൾക്ക് നായകത്വം വഹിക്കാനില്ലാതെ പോയതാണ് , നിഷ്ഫലതയ്‌ക്ക് കാരണമെന്ന് ഞാൻ കരുതുന്നു . അരവിന്ദൻ കൂടെയുണ്ടായിരുന്നെങ്കിൽ …..

ഓ .. അദ്ദേഹം നമ്മെ വിട്ടു പോയി ”

പടിഞ്ഞാറിന്റെ ചാരത്തില്‍ നിന്ന് ഭാരതത്തിന്റെ പുനര്‍ജ്ജന്മം കണ്ടതിനു ശേഷമാണ് അദ്ദേഹം സമാധിയായത് . ഭാരതം വീണ്ടും യുവത്വം നേടണമെന്നും ശക്തിയുടെ ഇരമ്പിയാര്‍ക്കുന്ന വന്‍ പ്രവാഹങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ മാത്രമേ സ്വാതന്ത്ര്യപ്പുലരി വിരിയൂ എന്നും ഉദ് ബോധിപ്പിച്ച ഭാവിയുടെ ദാർശനികന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ  ജനം ടി വി യുടെ പ്രണാമങ്ങള്‍.

Tags: independence day 2017Azadi@75
Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies