പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രൗഡിയില്‍ അത്തച്ചമയ ഘോഷയാത്ര

Published by
Janam Web Desk

കൊച്ചി: പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രൗഡിയില്‍ ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം.

ഹൃദ്യമായ ദ്രിശ്യവിരുന്ന് ഒരുക്കിയാണ് രാജനഗരിയായ തൃപ്പൂണിത്തുറ മറ്റൊരു അത്തച്ചയത്തിനു കൂടി ആഥിത്യം അരുളിയത്. രാവിലെ അത്തം നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിസ്മയ കാഴ്ചകള്‍ ഒരുക്കിയ നടന്‍ കലാ രൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക്‌ മിഴിവേകി.

പുലികളിയും താളമേളങ്ങളും ഗജവീരന്മാരുമെല്ലാം നാടിന് ഉത്സവ ചായ പകര്‍ന്നു. രാവിലെ 10.30 ഓടെ ആരംഭിച്ച ഘോഷയാത്ര ഉച്ചയ്‌ക്ക് ശേഷമാണ് സമാപിച്ചത്. കേരളത്തിലെ ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം. ഇനി ഐശ്വര്യ സമൃദ്ധിയുമായി വിരുന്നെത്തുന്ന പൊന്ന്നാനോണത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളിയും.

Share
Leave a Comment