രാഷ്ട്രചിന്തയുടെ മുരളീരവം
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

രാഷ്‌ട്രചിന്തയുടെ മുരളീരവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2017, 04:48 pm IST
FacebookTwitterWhatsAppTelegram

1990 കളുടെ തുടക്കം . ശ്രീനഗറും പരിസര പ്രദേശങ്ങളും സായുധരായ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് മിക്കവാറുമുള്ളത് . അക്കാലത്ത് ശ്രീനഗറിലെ ലാൽ ചൗക്കിൽ പാകിസ്ഥാൻ പതാകയുയർത്തിയ തീവ്രവാദികൾ ഭാരതീയരെ ചെറുതായൊന്നു വെല്ലുവിളിച്ചു . ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ധൈര്യമുണ്ടെങ്കിൽ ഭാരതത്തിന്റെ പതാക ഉയർത്തൂ എന്നായിരുന്നു വെല്ലുവിളി .

തീർത്തും അരാജകാവസ്ഥയായിരുന്നു അന്ന് ശ്രീനഗറിൽ. കാശ്മീരി പണ്ഡിറ്റുകളിൽ ഭൂരിഭാഗവും താഴ്വര വിട്ടോടിക്കഴിഞ്ഞിരുന്നു. നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു . അത്തരം ഭീതിദമായ അവസ്ഥയിൽ പതാക ഉയർത്തുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടാകുമെന്ന് ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും കരുതിയിട്ടുണ്ടായിരുന്നില്ല

പക്ഷേ അലഹബാദ് സർവകലാശാലയിൽ ഫിസിക്സ് പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറും അദ്ദേഹത്തിന്റെ സംഘടനയും ഭീകരരുടെ വെല്ലുവിളി ഏറ്റെടുത്തു .കാശ്മീരിനെപ്പറ്റി “ഏക് ദേശ് മേം ദോ വിധാൻ , ദോ പ്രധാൻ ഓർ ദോ നിശാൻ നഹി ചലേംഗേ “ എന്ന പ്രസിദ്ധമായ മുദ്രാവാക്യമുയർത്തിയ ശ്യാമ പ്രസാദ് മുഖർജി നേതൃത്വം വഹിച്ചിരുന്ന പ്രസ്ഥാനത്തിന്റെ പുതിയ രൂപമായ ഭാരതീയ ജനതാ പാർട്ടിയായിരുന്നു ആ സംഘടന. അടിയന്തിരാവസ്ഥയിൽ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടി രണ്ടു വർഷത്തോളം ജയിൽ വാസമനുഷ്ഠിച്ച ഡോ . മുരളീ മനോഹർ ജോഷിയായിരുന്നു ആ ഫിസിക്സ് പ്രൊഫസർ

ലാൽ ചൗക്കിലേക്ക് വരാനുള്ള വഴി ഭീകരർ കയ്യേറിയിട്ടും ക്ലോക്ക് ടവറിനു സമീപം റോക്കറ്റുകൾ വന്നു വീണിട്ടും പതറാതെ, സൈന്യത്തിന്റെ പിന്തുണയോടെ ഡോ: മുരളീ മനോഹർ ജോഷി ലാൽ ചൗക്കിൽ ത്രിവർണ പതാകയുയർത്തി. ജമ്മു കാശ്മീരിൽ തീവ്രവാദികളിലൂടെ അധിനിവേശം നടത്തിക്കൊണ്ടിരുന്ന പാകിസ്ഥാനു മുഖമടച്ചു കിട്ടിയ അടിയായിരുന്നു അത് . ശ്രീനഗറിൽ എന്ത് നടക്കണമെന്ന് തങ്ങൾ തീരുമാനിക്കും എന്ന് വീമ്പ് പറഞ്ഞിരുന്ന വിഘടനവാദി സംഘടനകളും സംഭവത്തിൽ ഞെട്ടിപ്പോയി . ഭീകരവാദികളുടെ കാശ്മീരിലെ പിടി അയഞ്ഞു തുടങ്ങിയത് അന്ന് മുതലാണ്

1934 ജനുവരി 5 ന് നൈനിത്താളിൽ ജനിച്ച ജോഷി ആർ.എസ്.എസിലൂടെയാണ് സാമൂഹ്യ രംഗത്തെത്തുന്നത് . ഗുരുജി ഗോൾവൽക്കറുടേയും ദീന ദയാൽ ഉപാദ്ധ്യായയുടേയും ചിന്താധാരകളാണ് ജോഷിയെ മികച്ച രാഷ്‌ട്രീയ പ്രവർത്തകനാക്കി മാറ്റിയത് . സ്പെക്ട്രോസ്കോപ്പിയിൽ ഗവേഷണബിരുദം നേടിയിട്ടുള്ള അദ്ദേഹം വാജ്പേയീ മന്ത്രിസഭയിൽ മാനവ ശേഷി വികസന വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട് . നിരവധി ശാസ്ത്ര സമിതികളുടെ തലവനായും പ്രവർത്തിച്ചിട്ടുള്ള ഡോ മുരളീമനോഹർ ജോഷിക്ക് ഇന്ന് എൺപതു വയസ് തികയുകയാണ് . അദ്ദേഹത്തിന്റെ അറിവും സാമൂഹ്യ പ്രവർത്തന പാരമ്പര്യവും രാഷ്‌ട്രത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് തികച്ചും അർത്ഥവത്താണ് .

ShareTweetSendShare

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies