മൂന്നാർ രക്ഷാ മാർച്ച് ഇന്ന്

Published by
Janam Web Desk

ഇടുക്കി: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് മൂന്നാറിന്റെ സംരക്ഷണം ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ഇന്ന് മൂന്നാറില്‍ ബി ജെ പി മാര്‍ച്ച് നടത്തും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാര്‍ച്ച് നയിക്കും. മൂന്നാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ ഭൂമാഫിയ ഇടപെടല്‍ അവസാനിപ്പിക്കണം എന്നും ഭൂരഹതരായവര്‍ക്ക് പട്ടയം നല്‍കി കിടപ്പാടം ഉറപ്പു വരുത്തണം എന്ന ആവശ്യവും മര്‍ച്ചില്‍ ഉന്നയിക്കും.

ബി ജെ പിയുടെ മാര്‍ച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ആരംഭിക്കുന്നത്. മൂന്നാറിന്റെ സംരക്ഷണം ഉറപ്പു വരുത്തി മൂന്നാര്‍ വിഷയത്തില്‍ ശക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടാണ് ബി ജെ പി മാര്‍ച്ച് നടക്കുക.

ഉദ്യോഗസ്ഥ -രാഷ്‌ട്രീയ ഭൂമാഫിയയുടെ പിടിയില്‍ നിന്ന് മൂന്നാറിനെ രക്ഷപ്പെടുത്തി വന്‍കിട കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും അതോടൊപ്പം ജില്ലയിലെ പട്ടയ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള ആവശ്യവും ഇന്നത്തെ മൂന്നാര്‍ മാര്‍ച്ചില്‍ പ്രധാന വിഷയങ്ങളാകും.

Share
Leave a Comment