കുരിശിൽ കൈവെക്കുമ്പോൾ ആലോചിക്കണമെന്ന് മുഖ്യമന്ത്രി

Published by
Janam Web Desk

കോട്ടയം : കുരിശിൽ കൈവയ്‌ക്കുന്നതിനു മുൻപ് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കയ്യേറ്റ വിഷയത്തിൽ കുരിശെന്ത് പിഴച്ചെന്നും മുഖ്യമന്ത്രി . മൂന്നാർ വിഷയം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.

വലിയൊരു വിഭാഗം കുരിശിൽ വിശ്വസിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പിണറായി അതിൽ കൈവയ്‌ക്കും മുൻപ് സഭയുമായും സർക്കാരുമായും ആലോചിക്കണമായിരുന്നെന്നും ചൂണ്ടിക്കാട്ടി . 144 പ്രഖ്യാപിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയപ്പോൾ സർക്കാർ കുരിശിനെതിരാണെന്ന് പ്രതീതിയുണ്ടാക്കി . സർക്കാരിന് കുരിശു ചുമക്കാൻ താത്പര്യമില്ലെന്നും പിണറായി വ്യക്തമാക്കി.

ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയിലെ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച കുരിശ് ഇന്ന് രാവിലെയോടെയാണ് റവന്യൂ അധികൃതർ പൊളിച്ച് നീക്കിയത് . ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയും പരസ്യമായി രംഗത്ത് വന്നിരുന്നു . സബ് കലക്ടർ ശ്രീരാം വെങ്കട്ടരാമൻ തെമ്മാടിത്തമാണ് കാണിച്ചതെന്നും സിപിഎം ജില്ല സെക്രട്ടറി കെ കെ ജയച്ചന്ദ്രൻ പറഞ്ഞിരുന്നു.

Share
Leave a Comment