രാമലീലയുടെ റിലീസ് മാറ്റി

Published by
Janam Web Desk

കൊച്ചി: നടന്‍ ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിംഗ് മാറ്റി. ഈ മാസം ഏഴിനു നിശ്ചയിച്ചിരുന്ന റിലീസാണ് മാറ്റിയത്. ഇതിന്റെ കാരണമെന്തെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഉയര്‍ന്ന വിവാദങ്ങളാണ് കാരണമായതെന്നാണു സൂചന.

ദിലീപ് രാഷ്‌ട്രീയക്കാരന്റെ റോളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ അരുണ്‍ ഗോപിയാണ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. സച്ചി രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്.

കഴിഞ്ഞദിവസം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അന്വേഷണ സംഘം തുടര്‍ച്ചയായി 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ, ദിലീപിന്റെ ഭാര്യയായ കാവ്യ മാധവന്റെ വില്ലയിലും വസ്ത്ര വ്യാപാര കേന്ദ്രത്തിലും പോലീസ് അന്വേഷണത്തിനായി എത്തിയിരുന്നു.

 

Share
Leave a Comment