ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു സ്വന്തം നിഴൽ മാത്രം കൂട്ടാക്കി മാതൃരാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും വേണ്ടി അതിർത്തിയിൽ നിലകൊള്ളുന്ന നമ്മുടെ ധീര യോദ്ധാക്കൾ …
എപ്പോഴെങ്കിലും നാം ഇവരെ കുറിച്ച് ഓർക്കാറുണ്ടോ?
നാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ആഘോഷങ്ങളിൽ മുഴുകുമ്പോഴുമൊക്കെ ഇതെല്ലാം സ്വപ്നങ്ങളാക്കി മാറ്റി തണുത്തുറഞ്ഞ മലനിരകളിലും ഉഷ്ണക്കാറ്റ് വീശുന്ന മരുഭൂമികളിലും ഇവർ ഉറങ്ങാതെ ഇരിപ്പുണ്ടാകും, ശത്രുവിന്റെ ഓരോ നീക്കങ്ങളിലും മിഴിയും നട്ട് …
തങ്ങൾ അവിടെയുള്ളപ്പോൾ ശത്രുവിന്റെ നിഴൽ പോലും ഭാരതമണ്ണിൽ പതിയില്ലാ എന്ന ഉറച്ച നിശ്ചയദാർഢ്യത്തോടെ …
കോടികളുടെ പ്രതിഫലത്തിളക്കത്തിൽ അഭ്രപാളികളിൽ കൃത്രിമ സാഹസികത കാട്ടുന്ന ചലച്ചിത്ര താരങ്ങളെയും ലേലകച്ചവടത്തിന്റെ കായിക മാമാങ്കങ്ങളിൽ സ്കോർ ഉയർത്തുന്ന കായികതാരങ്ങളെയും നമ്മൾ നെഞ്ചിലേറ്റുമ്പോൾ പലപ്പോഴും യാഥാർഥ്യത്തിന്റെ അങ്കക്കളരിയിൽ നമുക്ക് കാവലാളാകുന്ന നമ്മുടെ ധീര സൈനികരെ നാം വിസ്മരിച്ചു പോകുന്നു…
ഒരു വെടിയൊച്ചയ്ക്കൊപ്പം മാഞ്ഞു പോയേക്കാവുന്ന ആ ജീവിതങ്ങൾക്കുള്ള സമർപ്പണമാണിത്…
അറിയപ്പെടാത്ത ധീര സൈനികരുടെ അറിയേണ്ടുന്ന വീരഗാഥകൾ…
ക്യാപ്റ്റൻ ആർ ജെറി പ്രേംരാജ്
https://www.youtube.com/watch?v=UFohdaj5V0M















