പളനിയും പനീറും ലയിച്ചു : ശശികല പുറത്ത്

Published by
Janam Web Desk

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ലയിക്കാൻ ധാരണ.ഇതിന്റെ ഭാഗമായി വികെ ശശികലയെ എ‌ഐ‌എ‌ഡിഎം‌കെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കും .

ചെന്നൈ റോയപേട്ടയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇരു വിഭാഗവും ലയിക്കാൻ ധാരണയായത് പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനനന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം . യോഗത്തിനു ശേഷം പളനിയും പനീറും ഹസ്തദാനം ചെയ്തു . പാർട്ടിയെ പിളർക്കാൻ ആർക്കും കഴിയില്ലെന്ന് ഇരു നേതാക്കളും പ്രഖ്യാപിക്കുകയൂം ചെയ്യും .

ശശികലയെ പുറത്താക്കണമെന്ന പനീർശെൽവത്തിന്റെ പ്രമേയം യോഗം അംഗീകരിച്ചു . ഔദ്യോഗിക പ്രഖ്യാപനം പാർട്ടിയുടെ ജനറൽ കൗൺസിലിൽ നടക്കുമെന്നാണ് സൂചന. അതേ സമയം മന്ത്രിസഭയിൽ പനീർ ‌ശെൽവം ഉപമുഖ്യമന്ത്രിയാകും . പാണ്ഡ്യരാജാണ് മറ്റൊരു മന്ത്രി .

ലയനത്തിനു ശേഷം എ‌ഐഡി‌എം‌കെ എൻഡിഎയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട് .നേരത്തെ പനീർശെൽവം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിച്ചിരുന്നു .മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്നാണ് വിലയിരുത്തൽ

Share
Leave a Comment