ഉഴുന്നാലിന്റെ മോചനം യാഥാർത്ഥ്യമാക്കിയത് കേന്ദ്ര സർക്കാരിന്‍റെ ക്രിയാത്മക ഇടപെടൽ: ക്ലിമിസ് കാതോലിക്ക ബാവ

Published by
Janam Web Desk

തിരുവനന്തപുരം: ഫാദർ ടോം ഉഴുന്നാലിന്‍റെ മോചനത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് ക്രിയാത്മകമായ ഇടപെടൽ ഉണ്ടായെന്ന് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവ. മോചനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാനും കേന്ദ്ര സര്‍ക്കാരും പ്രവര്‍ത്തിച്ചുവെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രധാനമന്ത്രി, വിദേശ കാര്യമന്ത്രി, മാര്‍പ്പാപ്പ എന്നിവരുടെ സഹായവും മോചനം സാധ്യമാക്കിയെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

വൈദികന്റെ മോചനത്തിന് നന്ദി പ്രകാശനമായി വരാപ്പുഴ അതിരൂപത ആസ്ഥാനത്തും പ്രാര്‍ത്ഥനകള്‍ നടന്നു .

Share
Leave a Comment