സോളാർ റിപ്പോർട്ട് കൈവശം കിട്ടാൻ നിയമവശം പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി

Published by
Janam Web Desk

കണ്ണൂർ: സോളാർ റിപ്പോർട്ട് കൈവശം കിട്ടാൻ നിയമ വശം പരിശോധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആക്ഷേപങ്ങളെ വസ്തുതാ പരമായി വിലയിരുത്തുന്നതിന് റിപ്പോട്ട് കാണേണ്ടതുണ്ട്.

റിപ്പോർട്ട് നൽകാത്തതിലൂടെ സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കണ്ണൂരിൽ പറഞ്ഞു.

സോളാർ റിപ്പോർട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Share
Leave a Comment