Kerala

സുധീരനെയും മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം; വിശദീകരണങ്ങൾ വീഴ്ചയ്‌ക്ക് മറുപടിയാകില്ലെന്ന് സുധീരൻ

Published by
Janam Web Desk

തിരുവനന്തപുരം: വി.എം സുധീരനെയും കെ മുരളീധരനെയും ഒഴിവാക്കി കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് തുടരുന്നു. ഇരുവരെയും ഒഴിവാക്കിയത് മനപൂർവ്വം അല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. മുൻ കെപിസിസി അദ്ധ്യക്ഷന്മാരിൽ ആരെയും യോഗത്തിന് കഷണിച്ചിട്ടില്ലെന്നും ഔദ്യോഗിക വിശദീകരണം. മുൻ അദ്ധ്യക്ഷന്മാരെ കോൺഗ്രസ് നേതൃയോഗങ്ങൾക്ക് വിളിക്കുന്ന പതിവ് തെറ്റിച്ചെന്നും വിശദീകരണങ്ങൾ വീഴ്ചയ്‌ക്ക് മറുപടിയാകില്ലെന്നും വി.എം സുധീരൻ പ്രതികരിച്ചു.

കെപിസിസി ഭരവാഹികളുടെയും മറ്റും വിശാല യോഗങ്ങൾ വിളിക്കുമ്പോൾ മുൻ കെപിസിസി അധ്യക്ഷന്മാരെയടക്കം യോഗത്തിലേക്ക് ക്ഷണിക്കാറുണ്ട്. കോണ്ഗ്രസ്സ് രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ കൂടിയായ വി.എം.സുധീരനും ക്.മുരളീധരനും അത്തരം യോഗങ്ങളിലെ സ്ഥിര സാനിധ്യവുമാണ്. എന്നാൽ ഇന്ന് ചേർന്ന കെപിസിസി വിശാല നേതൃയോഗത്തിൽ നിന്നും വി.എം.സുധീരനെയും കെ.മുരളീധരനെയും ഒഴിവാക്കി നിർത്തിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.

മുൻ കെപിസിസി പ്രസിഡന്റുമാരിൽ ആരെയും യോഗത്തിന് കഷണിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പക്ഷെ നേതൃത്വത്തിന്റെ വിശദീകരണങ്ങൾ വി.എം.സുധീരൻ പൂർണ്ണമായും തള്ളി. മുൻ അദ്ധ്യക്ഷന്മാരെ കോൺഗ്രസ്സ് നേതൃയോഗങ്ങൾക്ക് വിളിക്കുന്ന പതിവ് തെറ്റിച്ചെന്നും വിശദീകരണങ്ങൾ വീഴ്ചയ്‌ക്ക് മറുപടിയാകില്ലെന്നുമായിരുന്നു വി.എം സുധീരന്റെ പ്രതികരണം. താൻ സത്യം പറയുന്നത് അച്ചടക്ക ലംഘനമാകുമോ എന്നും സുധീരൻ ചോദിച്ചു.

സുധീരനയും കെ മുരളീധരനെയും യോഗത്തിന് വിളിക്കാത്തത്തിൽ ടി.എൻ പ്രതാപൻ യോഗത്തിൽ പ്രതിഷേധമറിയിച്ചു. മനപ്പൂർവ്വമല്ലെന്ന് എം.എം.ഹസ്സൻ മറുപടി നിൽകി.

രാജ്യസഭാ സീറ്റ് വിവാദത്തിലെ വി.എം.സുധീരന്റെയും കെ.മുരളീധരന്റെയും പരസ്യ വിമർശനങ്ങൾ കോണ്ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. സുധീരന്റെ പ്രസ്താവനകളിൽ മാണി യൂഡിഎഫിനെ അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെ രാഷ്‌ട്രീയ കാര്യ സമിതി ചേർന്ന് പരസ്യപ്രതികരണങ്ങൾക്കു വിലക്കേർപ്പെടുത്തി.

ഇതിന് പിന്നാലെയാണ് കീഴവഴക്കങ്ങൾ ലംഘിച്ച് സുധീരനെയും കെ.മുരളീധരനെയും യോഗത്തിൽ നിന്നൊഴിവാക്കിയത്‌. സുധീരനതിരെ എ ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിക്കും ഗ്രൂപ്പുകൾക്കും വഴങ്ങാതിരിക്കുന്ന സുധീരനുളള കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പായും ഈ സംഭവത്തെ കാണം

Share
Leave a Comment