കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയുടെ വിദ്യാഭ്യാസ യോഗ്യത തിരുത്താന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
മന്ത്രിയുടെ ലെറ്റര്‍പാഡില്‍ ആണ് വിദ്യാഭ്യസ യോഗ്യത മാറ്റുന്നതിനുള്ള കുറിപ്പ് സെക്ഷനിലേക്ക് നല്‍കിയത്. ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിചേര്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് ആയിരുന്നു നല്‍കിയത്. .
യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രി സഭ ചര്‍ച്ച ചെയ്യണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ വകുപ്പ് സെക്രട്ടറിയെ മറികടന്നാണു ജലീല്‍ ഇടപെട്ടത് എന്നാണ് ആരോപണം.
അദീബിന്റേത് അധിക യോഗ്യത അയതിനാല്‍ മന്ത്രി സഭയുടെ മുന്നില്‍ വെക്കേണ്ട അവശ്യം ഇല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
കൂട്ടിചേര്‍ത്തത് അധിക യോഗ്യത അല്ലെന്നും അടിസ്ഥാന യോഗ്യത മാത്രമാണ് എന്നും ഫിറോസ് പറഞ്ഞു . മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞുകൊണ്ടാണോ അതോ തെറ്റിദ്ധരിപ്പിച്ചതാണോ എന്നു വ്യക്തമാക്കണം എന്ന് ഫിറോസ് ആവശ്യപ്പെട്ടു.