ജനം ഇന്‍വെസ്റ്റേഴ്സ് മീറ്റ് കോഴിക്കോട് നടന്നു

Published by
Janam Web Desk

കോഴിക്കോട് :പുതിയൊരു ചാനലിന് കേരളത്തില്‍ സാധ്യത ഉണ്ടോ എന്ന ചോദ്യം ഉയര്‍ന്ന കാലഘട്ടത്തില്‍ നിന്ന് ജനംടിവി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്ന അവസ്ഥയിലേക്ക് കാലംമാറിയതായി മാനേജിങ് ഡയറക്ടര്‍ പി.വിശ്വരൂപന്‍. ജനംടിവിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ വിശ്വാസമാര്‍ജിച്ച് പുതിയ ഷെയര്‍ ഹോള്‍ഡേഴ്സ് രംഗത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജനംടിവിക്കുവേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി പണപ്പിരിവു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍ ഷെയര്‍ മുഖാന്തിരം മാത്രമെ സ്ഥാപനം പണം സ്വരൂപിക്കുന്നുളളൂവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ജനം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വേരൂന്നിയ തീവ്രവാദം ഉള്‍പ്പെടെ മറ്റുള്ളവര്‍ നല്‍കാന്‍ മടിച്ച വാര്‍ത്തകള്‍ പുറംലോകത്ത് എത്തിച്ച് അവഗണനയുടെ നാളുകളില്‍ നിന്ന് പരിഗണനയുടെ നാളുകളിലേക്ക് ജനംടിവി വളരുകയായിരുന്നുവെന്ന് ജനംടിവി എംഡി പി.വിശ്വരൂപന്‍ പറഞ്ഞു. ഷെയര്‍മുഖാന്തിരമല്ലാതെ മറ്റൊരുതരത്തിലുള്ള പണപ്പിരിവും ജനം നടത്തുന്നില്ല. അഭ്യുദയകാംക്ഷികള്‍ ജനംടിവിക്ക് എന്നപേരില്‍ പണം പിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് എംഡി പി.വിശ്വരൂപന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല വിഷയത്തോടെ ജനംജനകീയമായെന്ന് ചടങ്ങില്‍ സംസാരിച്ച് ചീഫ് കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് ആറമ്പില്‍ പറഞ്ഞു.

ജനം സൗഹൃദവേദി കണ്‍വീനര്‍ അഡ്വ.വി.സത്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനം റീജനല്‍ മേനേജര്‍ അനൂപ് കുന്നത്ത്, ഡോ.എ.കെ.അനില്‍കുമാര്‍, ഡോ.എം.കെ.വല്‍സന്‍, എം.വിജയനാഥ് എന്നിവര്‍ സംസാരിച്ചു.

Share
Leave a Comment