കൊച്ചി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് മോഹൻലാൽ. മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ ഹൗ ഈസ് ദ ജോഷ് എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ സ്ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പമാണ് ഹൗ ഈസ് ദ് ജോഷ് എന്ന വാചകം മോഹൻലാൽ ട്വീറ്റ് ചെയ്തത്.
How is the Josh #IndiaStrikesBack #IndiaAirForce #JaiHind
— Mohanlal (@Mohanlal) February 26, 2019
സേനയെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങളും കായിക താരങ്ങളുമടക്കം നിരവധി ആളുകളാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. മാന്യതയെ ബലഹീനതയായി കാണരുതെന്ന് സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചപ്പോൾ ഞങ്ങളുടെ കുട്ടികൾ നന്നായി കളിച്ചുവെന്നായിരുന്നു വീരേന്ദർ സേവാഗിന്‍റെ പ്രതികരണം.
ഇന്ത്യൻ വ്യോമസേനയിൽ അഭിമാനം കൊള്ളുന്നുവെന്നും,ശത്രുവിനെ അകത്ത് കയറി തകർത്തുവെന്നും അക്ഷയ് കുമാർ കുറിച്ചു.ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല അവസാനമാണെന്നായിരുന്നു സാമന്തയുടെ പ്രതികരണം.
ബ്രാവോ ഇന്ത്യ എന്നാണ് സ്റ്റൈൽ മന്നൽ രജനികാന്ത് ഇന്ത്യയുടെ തിരിച്ചടിയെ വിശേഷിപ്പിച്ചത്.ഇന്ത്യൻ ധീരതയ്‌ക്ക് സല്യൂട്ട് എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്. മികച്ചവരുമായി പോരിനു വന്നാൽ മറ്റുള്ളവരെ പോലെ മരിക്കാം എന്നായിരുന്നു അജയ് ദേവ്ഗണിന്റെ ട്വീറ്റ്. ‘ എത്ര നല്ല പ്രഭാതം,നന്ദി മോദി സാർ, സല്യൂട്ട് ഇന്ത്യൻ ആർമി ‘ പരേഷ് റാവൽ ട്വീറ്റ് ചെയ്തു .