ന്യൂഡൽഹി : വ്യോമസേന പൈലറ്റ് അഭിനന്ദൻ വർദ്ധനെ സുരക്ഷിതമായി ഉടൻ തിരിച്ചയക്കണമെന്ന് ഇന്ത്യ.
പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം വികൃതമായി പ്രദർശിപ്പിച്ച നടപടിയ്‌ക്കെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചു. മനുഷ്യാവകാശങ്ങളുടെയും,ജനീവ കൺവൻഷന്റെയും ലംഘനമാണ് പാകിസ്ഥാൻ നടത്തിയത്.
പൈലറ്റ് എത്രയും വേഗം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.സ്വന്തം മണ്ണിലെ ഭീകരരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാതെ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയാണ്.രാജ്യ താല്പര്യം സംരക്ഷിക്കുന്ന നടപടി എടുക്കാൻ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ശത്രു സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന സൈനികന്റെ ദൃശ്യങ്ങൾ പുറത്തുവിടരുതെന്നാണ് നിയമം.സൈനികനെ കസ്റ്റഡിയിൽ ലഭിച്ച വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചില്ലെന്നതും വീഴ്ചയാണെന്നും സൈനിക വക്താക്കൾ ചൂണ്ടിക്കാട്ടി.