ഇതാണ് കശ്മീരിൽ ഇന്ത്യ തേടുന്ന പത്ത് കൊടും ഭീകരർ ; വിട്ടു വീഴ്‌ച്ചയില്ലാത്ത നീക്കങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Published by
Janam Web Desk

ന്യൂഡൽഹി ; രാജ്യത്തിനെതിരായി യുദ്ധം ചെയ്യുന്നവരുടെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ലെന്ന് ഉറപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . കഴിഞ്ഞ ദിവസം കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ആഭ്യന്തരമന്ത്രി ഭീകരരുമായി ചർച്ചയല്ല വേണ്ടതെന്നും ,അവർക്കെതിരെ നടപടികൾ മാത്രമാണ് താൻ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി

പ്രസ്താവനയ്‌ക്ക് പിന്നാലെ സൈന്യം ലക്ഷ്യമിടുന്ന പത്ത് കൊടും ഭീകരരുടെ പട്ടികയും പുറത്ത് വിട്ടു . എ – പ്ലസ് പ്ലസ്, എ പ്ലസ് , എ , ബി എന്നിങ്ങനെ തരം തിരിച്ചിട്ടുള്ള പട്ടികയിൽ ഹിസ്ബുൾ മുജാഹിദ് ഭീകര തലവൻ റിയാസ് നായികു ആണ് ഒന്നാമൻ . ലഷ്കർ തലവൻ വസീം അഹമ്മദാണ് പട്ടികയിലെ രണ്ടാമൻ . ഷോപ്പിയാനിലെ ഭീകര കേന്ദ്രങ്ങളുടെ തലവനാണ് ഒസാമ എന്നറിയപ്പെടുന്ന വസീം .

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്മാരായ മുഹമ്മദ് അഷറഫ് ഖാൻ , മെഹ്രാസുദ്ദീൻ എന്നിവരാണ് മൂന്നും , നാലും, സ്ഥാനത്ത് . ഹിസ്ബുൾ മുജാഹിദ്ദീനിലേയ്‌ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഡോക്ടർ സെയ്ഫുള്ളയാണ് പട്ടികയിൽ അഞ്ചാമതായി ഉള്ളത് .

ഹിസ്ബുൾ ഭീകരനായ അർഷായിദ് ഉൾ ഹഖ് , ബാലാക്കോട്ട് ഭീകര കേന്ദ്രത്തിൽ പരിശീലനം നേടിയ പാക് ഭീകരൻ ഹാഫീസ് ഒമർ , അഫ്ഗാനിസ്ഥാനിലെ നാറ്റോ അംഗങ്ങളുമായി ഏറ്റുമുട്ടുന്ന സഹീദ് ഷെയ്ഖ് , അൽ ബാദർ ഭീകര തലവൻ ജാവേദ് മാട്ടു , ഹിസ്ബുൾ ഭീകരൻ ഇസാസ് അഹമ്മദ് മാലിക്ക് എന്നിവരും പട്ടികയിലുണ്ട് .

ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കാനാണ് നിലവിൽ തീരുമാനം . മാത്രമല്ല സുരക്ഷാ കാര്യങ്ങൾ മുൻ നിർത്തി പുതിയൊരു കമ്മിറ്റിയും കേന്ദ്ര സർക്കാർ രൂപീകരിച്ചിട്ടുണ്ട് .

Share
Leave a Comment