കാരുണ്യ സൗജന്യ ചികിത്സാ പദ്ധതി; കാലാവധി നീട്ടിയിട്ടും രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല

Published by
Janam Web Desk

കൊല്ലം: നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ കാലാവധി നീട്ടിയെങ്കിലും രോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. പുതിയ അപേക്ഷകള്‍ ആശുപത്രികള്‍ സ്വീകരിക്കുകയോ നേരത്തെ അനുവദിച്ച തുക രോഗികള്‍ക്ക് ലഭിക്കുകയോ ചെയ്യുന്നില്ല. 2020 മാര്‍ച്ച് 31 വരെയാണ് കാരുണ്യ ഫണ്ട് നീട്ടിയത്.

പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ചികിത്സാ മാനദണ്ഡങ്ങള്‍ കാരുണ്യ ബെനഫെലന്റ് ഫണ്ടിനും ബാധകമാക്കിയതോടെയാണ് പദ്ധതിയുടെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കാതായത്.

പുതിയ പദ്ധതി അനുസരിച്ച് കിടത്തി ചികിത്സ ഇല്ലാത്തവര്‍ക്ക് ഒരു സൗജന്യവും ലഭിക്കില്ല. കിടത്തി ചികിത്സ ഇല്ലാതെ കീമോ, ഡയാലിസിസ് തുടങ്ങിയ ചികിത്സ തേടുന്നവര്‍ക്കും വിലയേറിയ മരുന്നുകള്‍ വേണ്ടവര്‍ക്കും ഇനി സൗജന്യം ലഭിക്കില്ല. പദ്ധതി നിര്‍ത്തിയെന്നാണ് സര്‍ക്കാര്‍ ആശുപത്രികളടക്കമുള്ള ആശുപത്രികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ആശുപത്രി സൂപ്രണ്ടുമാരാണ് പ്രശ്‌നം പരിഹരിക്കേണ്ടത് എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍.

Share
Leave a Comment