സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത. സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ കേരളാ വെതറാണ് പ്രവചനം നടത്തിയിരിക്കുന്നത്. കേരളത്തിന് മുകളില്‍ കൂമ്പാര മേഘങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തൊടുപുഴ, കോതമംഗലം, അയ്യമ്പുഴ, മൂവാറ്റുപുഴ, താമരശ്ശേരി, ഷോളയാര്‍, കുറ്റമ്പുഴ, അടിവാരം, കക്കയം, ചക്കിട്ടപ്പാറ നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മഴക്കാര്‍ കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകാതിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര വീടിനകത്തിരിക്കുമ്പോളും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് ഒഴിവാക്കുക, മഴ കൊള്ളാതിരിക്കാനെന്ന പേരില്‍ മരത്തിനു താഴെ നില്‍ക്കാതിരിക്കുക, വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തിയിടേണ്ടി വന്നാല്‍ ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

Share
Leave a Comment