റോഡപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്‍ നിരയില്‍; അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ അമിത വേഗം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റോഡപകടങ്ങളുടെ പട്ടികയില്‍ കേരളം മുന്‍ നിരയില്‍; അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ അമിത വേഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2019, 09:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍ നിരയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പട്ടികയില്‍ നാല് , അഞ്ച് സ്ഥാനങ്ങളാണ് കേരളത്തിനുള്ളത്. കേരള പോലീസാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2014 മുതല്‍ 2019 വരെയുള്ള കണക്കു വിവരങ്ങളാണ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉളളത്.

സംസ്ഥാനത്ത് അപകടത്തില്‍ മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. സംസ്ഥാനത്തെ ജന സംഖ്യ അനുപാതത്തിലും, വാഹന അനുപാതത്തിലുമുള്ള ശരാശരിയേക്കാള്‍ വളരെ കൂടുതല്‍ ആണ് റോഡപകടങ്ങളുടെ എണ്ണമെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

വാഹനങ്ങളുടെ അമിത വേഗമാണ് കേരളത്തില്‍ ഇത്രയേറെ അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തില്‍ മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നവരില്‍ ഭൂരിഭാഗവും കാല്‍നട യാത്രക്കാരും, ഇരു ചക്ര വാഹനയാത്രികരും ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2014 ല്‍ 36282 അപകടങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 4049 പേര്‍ മരിക്കുകയും, 41096 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2015 ല്‍ അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 39014 അപകടങ്ങളില്‍ 4169 പേരാണ് 2015 ല്‍ മരണപ്പെട്ടത്. 43735 പേര്‍ക്ക് 2015 ല്‍ പരിക്കേറ്റിട്ടുണ്ട്.

2016 ല്‍ സംസ്ഥാനത്ത് 39420 അപകടങ്ങളാണ് നടന്നത്. 4287 പേര്‍ മരിക്കുകയും, 44108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം 2017 ല്‍ അപകടങ്ങളുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. 38470 അപകടങ്ങളാണ് 2017 ല്‍ കേരളത്തില്‍ നടന്നത്. ഇതില്‍ 4131 പേര്‍ മരണപ്പെടുകയും 42671 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡ് അപകടങ്ങളുട എണ്ണം വീണ്ടും വര്‍ധിച്ചു. 40181 അപകടങ്ങളിലായി 4303 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്. 2018 ല്‍ 45458 പേരാണ് മരിച്ചത്

2019 സെപ്റ്റംബര്‍ 30 വരെ 30784 റേഡ് അപകടങ്ങളാണ് നടന്നിരിക്കുന്നത്. ഇതില്‍ 3375 പേര്‍ മരണപ്പെടുകയും 37884 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ അപകടങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും. സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ തീവ്ര ശ്രമമാണ് കേരള പോലീസ് നടത്തുന്നത്.

ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies