ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും നിരോധിത സംഘടനയായ സിമിയുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇൻ്റലിജൻസ് വിഭാഗമാണ് ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്.
രാജ്യത്തിന്റെ നിയമ വാഴ്ചകള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചില രാഷ്‌ട്രീയ പാര്‍ട്ടികളും, പോപ്പുലര്‍ ഫ്രണ്ട്, സിമി എന്നീ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളുമാണ് കലാപം അഴിച്ചു വിടുന്നതെന്നാണ് ഇൻറലിജൻസ് നല്‍കിയ വിവരം.
എന്നാല്‍ ഏതൊക്കെ രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധം എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിരോധിച്ച സംഘടനകള്‍ പാര്‍ട്ടിക്കുള്ളില്‍ സ്ലീപ്പര്‍ സെല്ലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുമ്പും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തിന്റെ ക്രമസമാധാനവും സുരക്ഷയും തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളേയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.