ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെകോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി വിദേശ ടൂറില്‍. ഇതേ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പോലും വ്യക്തതയില്ലെന്നാണ് സൂചന.
രാജ്യത്ത് സുപ്രധാന പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ മുങ്ങുന്നത് പതിവാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രധാന നേതാവ് തന്നെ മുങ്ങുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്നും ഇവര്‍ പറയുന്നു. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക ഗാന്ധിയാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലെ പ്രത്യേക അതിഥിയായാണ് രാഹുല്‍ ദക്ഷിണ
കൊറിയയില്‍ എത്തിയത്. കൊറിയന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് രാഹുല്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ പ്രധാനമന്ത്രി ലീ നാക്-ഇയോണിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.















