കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. വാഹനം സര്‍വീസ് നടത്തിയാല്‍ അടിച്ചു തകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താല്‍ അനുകൂലികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സംയുക്തമായി ഹര്‍ത്താല്‍ നടത്തിയത്.എന്നാല്‍ ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പൊലീസ് അറിയിച്ചതോടെ നിരവധി സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തിയിരുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി. കൂടുതല്‍ ആക്രമങ്ങളും വടക്കന്‍ ജില്ലകളിലായിരുന്നു നടന്നത്. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 541 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.















