ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വികലമായ ഭൂപടം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്ററാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തിലായത്. പരിപാടിയുടെ ഭാഗമായി നിര്‍മ്മിച്ച പോസ്റ്ററാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലും തരൂരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
‘നാളെ രാവിലെ എന്റെ ആദ്യത്തെ ഇവന്റ് കോഴിക്കോട്്, പ്രതിഷേധ റാലിക്ക് നേതൃത്വം നല്‍കുന്നു, ഏവര്‍ക്കും സ്വാഗതം’ എന്ന് ഹാഷ്ടാഗോടെ നല്‍കിയ പോസ്റ്ററാണ് വിവാദത്തിലായത്. ശശി തരൂരാണ് പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇന്ത്യയെ വിഭജിക്കരുത് എന്ന എഴുതിയിട്ടുള്ള പോസ്റ്ററില്‍ ചേര്‍ത്തിട്ടുള്ളത് പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടമായിരുന്നു.















