ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപം അഴിച്ചു വിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മദ്രാസ് ഐ.ഐ.ടി ഡീന്‍. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ നിരീക്ഷിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇമെയിലില്‍ അച്ചിട്ടുണ്ടെന്നും ഡീന്‍ വ്യക്തമാക്കി.
ക്യാംപസിനകത്ത് മുദ്രാവാക്യങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്താന്‍ പാടില്ലെന്നും ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നടപടിയുണ്ടാകുമെന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഐ.ഐ.ടി ക്യാംപസിനുള്ളില്‍ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.















