മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടും അക്രമങ്ങളോടും യോജിപ്പില്ലെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. രാഷ്‌ട്രീയ കക്ഷി ഭേദമില്ലാതെ അക്രമ പരിപാടികളില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
ഇടതായാലും വലതായാലും അക്രമത്തിലേക്ക് കടക്കരുത്. മറ്റുള്ളവരുടെ വസ്തു വകകള്‍ നശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. അക്രമത്തില്‍ നിന്ന് മാറി കാര്യങ്ങള്‍ പോസിറ്റീവായി കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് അക്ഷയ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.















