ന്യൂ ഡല്‍ഹി:: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ആംആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ കലാപത്തിന് ആഹ്വാനം നല്‍കുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയില്‍ പ്രതിഷേധം കലാപത്തിലേക്ക് മാറിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിഎഎ ഒരു മതത്തിനും എതിരല്ല. അത് എല്ലാവരും മനസിലാക്കി കഴിഞ്ഞു. നിലവില്‍ ഡല്‍ഹിയിലും, രാജ്യത്തുമുള്ള ജനങ്ങള്‍ക്ക് ഇവരുടെ രാഷ്‌ട്രീയം മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഡല്‍ഹി സമാധാനത്തിലേക്ക് മാറിയതെന്നും ജാവദേക്കര്‍. പറഞ്ഞു.
സിഎഎക്കെതിരെ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ വാഗ്ദാനം നല്‍കിയിരുന്നു. കോണ്‍ഗ്രസും,എഎപിയും എത്രയൊക്കെ ശ്രമിച്ചാലും ഡല്‍ഹിയിലെ അന്തരീക്ഷം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ജാവദേക്കര്‍. പറഞ്ഞു.















