ധാക്ക: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിര്‍ത്തിവെച്ച നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ പുന: സ്ഥാപിച്ചു. പൗരത്വ ഭേദഗതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം ആരംഭിച്ചതോടെയാണ് മൊബൈല്‍-നെറ്റ് വര്‍ക്ക് സേവനങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്.
ഇന്ത്യയില്‍ സ്ഥിതി ശാന്തമായതോടെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് പുനരാരംഭിക്കുകയായിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ മൊബൈല്‍ സേവനങ്ങളായിരുന്നു നിര്‍ത്തിവച്ചിരുന്നത്.
ഇന്ത്യയും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്ന 32 ജില്ലകളിലെ 10 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്ന രണ്ടായിരത്തോളം ബേസ് ട്രാന്‍സിവര്‍ സ്റ്റേഷനുകളും കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടിരുന്നു.