ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ അന്തരിച്ചു

Published by
Janam Web Desk

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന്‍ ഖഗേന്ദ്ര ഥാപ്പ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കാഠ്മണ്ഡുവിലെ പോഖറയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയാണ് ഖഗേന്ദ്ര ഥാപ്പ.

ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോര്‍ഡിനുടമയാണ് ഥാപ്പ . 67.08 സെന്റിമീറ്റര്‍ (2 അടി 2.41 ഇഞ്ച്) മാത്രമാണ് ഥാപ്പയുടെ ഉയരം. നേപ്പാള്‍ ടൂറിസത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായിരുന്നു ഥാപ്പ.

Share
Leave a Comment