സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ മോദി സർക്കാർ ; ഇനി വെരിഫിക്കേഷൻ നിർബന്ധം

Published by
Janam Web Desk

സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ . ഫെയ്‌സ്ബുക്, വാട്‌സാപ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക് ടോക്ക് എന്നിവയിലാണ് നിയന്ത്രണങ്ങൾ വരുക . വ്യാജ വാർത്തകൾ, അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം, തെറ്റായ വിവരങ്ങൾ, വംശീയ അധിക്ഷേപങ്ങൾ, വ്യക്തികളെ ബാധിച്ചേക്കാവുന്ന ലിംഗഭേദം എന്നിവ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് സോഷ്യൽമീഡിയ വെരിഫിക്കേഷൻ .

നിലവിൽ ഇതുമായി ബന്ധപ്പെട്ട നിയമം ഐടി മന്ത്രാലയം തയാറാക്കിക്കൊണ്ടിരിക്കുകയാണ് . അത് ഉടൻ നിയമായി പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട് . പുതിയ നിയമം വരുന്നതോടെ ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള സ്ഥിരീകരിച്ച അക്കൗണ്ടുകൾ വീണ്ടും മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടിവരും. ഉപയോക്തൃ അക്കൗണ്ട് പരിശോധനയ്‌ക്കായി സോഷ്യൽ മീഡിയ കമ്പനികളുടെ സംവിധാനങ്ങൾ തന്നെ വികസിപ്പിക്കേണ്ടിവരും.

സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി പരിശോധന നിർബന്ധമാക്കേണ്ടത് പരിഗണിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങൾ നിയമ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ഐടി മന്ത്രാലയം വക്താവ് പറഞ്ഞു . ഉപയോക്തൃ അക്കൗണ്ടുകൾ സ്വമേധയാ പരിശോധിച്ചുറപ്പിക്കൽ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഡ്രാഫ്റ്റ് പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ ഭാഗമായി സോഷ്യൽ മീഡിയ കമ്പനികൾക്ക് നൽകിയിട്ടുണ്ട് .

Share
Leave a Comment