ബംഗളൂരു: വീടുകളില്‍ മാരകായുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി മോഷണം നടത്തുന്ന സംഘം പിടിയില്‍. മാത്യു (20), സോളമന്‍ (19), ദീപക് വര്‍മ്മ (24) എന്നിവരാണ് അറസ്റ്റിലായത്. മുഖം മൂടി ധരിച്ച് വീടുകളിലെത്തുന്ന സംഘം കാളിങ് ബെല്‍ അടിക്കും. തുടര്‍ന്ന് വാതില്‍ തുറക്കുന്ന വീട്ടിലുള്ളവരെ കത്തിമുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തുന്നത്.
മടിവാളയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കവര്‍ച്ച നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. യുവാക്കള്‍ മാത്രം താമസിക്കുന്ന വീട്ടിലെത്തിയ സംഘം വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി 20000 രൂപയും മൊബൈല്‍ഫോണും, വാച്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമെടുത്ത് കടന്നുകളയുകയായിരുന്നു. യുവാക്കള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
സംഭവ ദിവസം സംഘം മറ്റു രണ്ടു വീടുകളിലുമെത്തി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതായും പോലീസ് പറഞ്ഞു.