തൊടുപുഴ: ഒരു സംഘ പ്രവര്‍ത്തകന്‍ എങ്ങനെ ആയിരിക്കണമെന്നും സമൂഹത്തെ എങ്ങനെ കാണണമെന്നും പഠിപ്പിച്ച വ്യക്തിയായിരുന്നു പി.പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ് മുതിര്‍ന്ന കാര്യകര്‍ത്താവും ജന്‍മഭൂമി മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി. നാരായണന്‍. ഹിന്ദു സമാജം നേരിടുന്ന ഓരോ പ്രശ്‌നങ്ങളിലും അവസരോചിതമായി എങ്ങനെ പ്രതികരിക്കണമെന്ന് മനസിലാക്കി തന്നത് അദ്ദേഹമാണെന്നും പി.നാരായണന്‍ തൊടുപുഴയില്‍ അനുസ്മരിച്ചു.
രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്ന പരമേശ്വര്‍ജി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് സ്വദേശമായ മുഹമ്മയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍.















