കോഴിക്കോട്: സ്വന്തം മതത്തില്‍ ഉറച്ചു നില്‍ക്കുമ്പോഴും അന്യമതങ്ങളെ ബഹുമാനിച്ചിരുന്ന പൊതുജീവിതത്തിലെ അപൂര്‍വ്വം വ്യക്തിത്വത്തിന് ഉടമയായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അനുസ്മരിച്ചു. എന്തും എഴുതുന്ന ശീലമായിരുന്നില്ല അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ചിന്തിച്ച് ഉറച്ച അഭിപ്രായങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. ആശയങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ പോലും ഒരാളും അദ്ദേഹത്തിന് ശത്രുക്കളായി ഉണ്ടായിരുന്നില്ല. സംഘടിത ശക്തിയായിരുന്ന കമ്യൂണിസ്റ്റുകാരെ പലരും ഭയത്തോടെ എതിര്‍ക്കുമ്പോഴും അദ്ദേഹം ശക്തമായി ഉറച്ച് കമ്യൂണിസ്റ്റുകാരെ എതിര്‍ത്തിരുന്നുവെന്നും എംജിഎസ് അനുസ്മരിച്ചു.















