സിംഗപ്പൂര്‍: സിംഹപ്പൂര്‍ ഭരണകൂടം സൂം ആപ്പ് നിരോധിച്ചു. രാജ്യത്ത് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ ക്കായുള്ള ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ട തോടെയാണ് നടപടി. കൊറോണ വ്യാപിച്ച പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ഓണ്‍ ലൈന്‍ സംവിധാനങ്ങളെല്ലാം സൂം ആപ് വഴിയാണ് നടന്നിരുന്നത്.
ഓണ്‍ലൈന്‍ പഠനത്തിനായി പ്രചരിപ്പിച്ചിരുന്ന ഒരു വിഷയം ഹാക്കുചെയ്ത് അതിന് പകരം അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പരാതികള്‍ വന്നതോടെ സൂം ആപ്പ് തന്നെ് നിരോധിച്ചു. ഭൂമിശാസ്ത്ര വിഷയം പഠിപ്പിക്കുന്ന ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ നടക്കുമ്പോഴാണ് സൂംബൂമിംഗ് എന്ന സംവിധാനം ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ അയച്ചത്. ഒരു കുട്ടിയുടെ രക്ഷിതാവിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടനെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കിടയില്‍ ആരൊക്കയോ നുഴഞ്ഞുകയറുകയും അദ്ധ്യാപകരെ ചീത്തവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവവും നടന്നതായും ഇതിനിടെ പരാതിയായി ലഭിച്ചിരുന്നു.