ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ. കനത്ത കാലാവസ്ഥ വയ്തിയാനങ്ങളില്‍ ഇനി ഗതാഗതം സുഗമമായി നടക്കുമെന്ന് സൈന്യം. പ്രതിരോധ മേഖലയില്‍ ചൈനയുടെ വെല്ലുവിളിക്കെതിരെ ശക്തമായ നടപടിയാണ് അരുണാചലിലെ പാലമെന്ന് ഇന്ത്യ അറിയിച്ചു. സുബാന്‍സിരി നദിക്ക് കുറുകേയാണ് ഇന്ത്യ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പര്‍വ്വത മേഖലകലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗ്ഗനൈസേഷനാണ് അതീവ ദുഷ്‌ക്കരമായിരുന്ന പാലം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ദാപോറിജോ എന്നാണ് പാലത്തിന് പേരുനല്‍കി യിരിക്കുന്നത്. ആകെ 430 അടിയാണ് നീളം. ഇതോടെ 3000 സൈനികര്‍ക്കായുള്ള എല്ലാ സാധനങ്ങളും എത്തിക്കാനാകും.
സുബാന്‍സിരി മേഖല എന്നും ഇന്ത്യക്കെതിരെ ചൈന വെല്ലുവിളി നിരന്തരം നടത്തുന്ന സ്ഥലമാണ്. എന്നാല്‍ പലപ്പോഴും നുഴഞ്ഞുകയറ്റവും ചൈനയുടെ കയ്യേറ്റവും തടയാന്‍ ഗതാഗത സംവിധാനം ഒരിക്കലും പ്രായോഗികമായിരുന്നില്ല. എന്നാല്‍ പുതിയ പാലം സേനക്ക് എല്ലാ സംവിധാനങ്ങളും സജ്ജമാക്കാന്‍ ഏറെ സഹായകമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2017ല്‍ ദോക് ലാം മേഖലയെ ചൊല്ലിയുണ്ടായ ചൈന-ഭൂട്ടാന്‍ തര്‍ക്കത്തിന് കാരണമായ പ്രദേശവും ഇവിടെയാണ്. 1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യ-ചൈന വെടിവെയ്പ് നടന്നത് ദോക്‌ലാമിലായിരുന്നു.
വിവിധ സമയത്തായി ഇതേ മേഖലയില്‍ 3488 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ചൈന അനധികൃതമായി കയ്യേറിയിരിക്കുന്നത്. 600 തവണ ചൈനയുടെ കയ്യേറ്റം നടന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. മലനിരകളിലായി 74 സുപ്രധാന റോഡുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷം പണിപൂര്‍ത്തിയാക്കിയത്. 20 റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നതായും സൈന്യം അറിയിച്ചു.















