ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയില്‍പ്പെട്ട നേതാവിന്റെ കുടുംബത്തിലെ ആറു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വൈഎസ്ആര്‍സിപിയുടെ ലോക സഭാംഗവുമായ ഡോ.സഞ്ജീവ് കുമാറിന്റെ അടുത്ത ബന്ധുക്കള്‍ക്കാണ് കൊറോണ ബാധയുണ്ടാ യിരിക്കുന്നത്. സഞ്ജീവ് കുമാറിന്റെ പിതാവിനും സഹോദരനും മറ്റ് നാല് കുടുംബാംഗങ്ങള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കുര്‍ണൂലിലെ ജില്ലാ ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിലാണ് എല്ലാവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്. സഞ്ജീവ് കുമാര്‍ യൂറോളജി വിഭാഗത്തിലെ അറിയപ്പെടുന്ന ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറെന്ന നിലയില്‍ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണ്.
ഇതിനിടെ ആന്ധ്രാ രാജ്ഭവനിലെ നാല് ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യ സുരക്ഷാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനും ആരോഗ്യവിഭാഗത്തിലെ ഒരു നഴ്‌സിനുമടക്കം നാലുപേര്‍ക്കാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വിജയവാഡയിലെ രാജ്ഭവന്‍ പരിസരം ഇതോടെ അണുവിമുക്തമാക്കുന്ന ജോലികള്‍ നടന്നു വരികയാണ്. ഞായറാഴ്ച മാത്രം ആന്ധ്രാപ്രദേശിലെ 81 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.















