ന്യൂഡല്‍ഹി: കൊറോണ ബാധയുടെ ലോക്ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യവകുപ്പ്. നിലവിലെ രോഗികള്‍ക്കും രോഗലക്ഷണ
മുള്ളവർക്കും വ്യത്യസ്തമായ ചികിത്സാ രീതികളാണ് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. ഏറ്റവും സുപ്രധാനവും പൊതുവേ സ്വീകാര്യമായി കാണുന്ന നിര്‍ദ്ദേശം ഹോം ഐസൊലേഷന്‍ സംവിധാനമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സ്വയം നിരീക്ഷണം എന്നതിനേക്കാള്‍ ഒരു പടികൂടി കടന്നിട്ടുള്ള സംവിധാനമാണിത്. രോഗലക്ഷണം സംശയിക്കുന്നവരെയാണ് ഹോം ഐസൊലേഷനിൽ പാർപ്പിക്കുന്നത്. എന്നാല്‍ വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് ആശുപത്രിയിലോ കൊറോണ സ്‌പെഷ്യന്‍ കെയര്‍ സെന്ററിലോ നല്‍കുന്ന പരിചരണത്തിനുള്ള സംവിധാനം ഉണ്ടായിരിക്കണം. രോഗികളുടെ കൂടി സമ്മതത്തോടെ സൗകര്യങ്ങളുള്ള വീടുകളിലാണ് ഇതിന് അനുമതിയുള്ളത്. തീരുമാനിക്കേണ്ടത് ജില്ലാതല ആരോഗ്യവിഭാഗമാണ്. പരിചരിക്കാന്‍ പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പുവരുത്തികൊണ്ടാകണം സംവിധാനം ഒരുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യവകുപ്പറിയിച്ചു.
‘ പുതിയ മാര്‍ഗ്ഗരേഖയില്‍ രോഗികളെ കൃത്യമായി കൊറോണ ബാധിതരെന്ന് ബോധ്യപ്പെടു ത്തിയിരിക്കണം. അതില്‍തന്നെ അവര്‍ ഏത് ഘട്ടത്തിലാണെന്നതും നിരീക്ഷിക്കണം. സംശയം മാത്രമുള്ളവരാണ് സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടത്. വളരെ കുറഞ്ഞ തോതില്‍ രോഗലക്ഷണമുള്ളവരെ കൊറോണ കെയര്‍ സെന്റര്‍, കൊറോണ ചികിത്സ ക്കുമാത്രമുള്ള ആശുപത്രി എന്നീ നിലയിലാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ ചികിത്സി ക്കേണ്ടത്. ഇവര്‍ക്കിടയിലെ ഏറ്റവും നേരിയ തോതില്‍ ലക്ഷണമുള്ളവര്‍ക്കാണ് ഹോം ഐസൊലേഷന്‍ എന്ന പുതിയ ശുശ്രൂഷാരീതിക്കും അനുമതിയുള്ളത്.’ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റ കൊറോണ നിര്‍ദ്ദേശം ആരോഗ്യസേതു മൊബൈല്‍ ആപ്പ് വഴി ജനങ്ങളി ലെത്തുന്നുണ്ട്. എല്ലാ ദിവസവും അത് ശ്രദ്ധിക്കുകയും കൊറോണ മുക്തരായി ജീവിക്കാന്‍ സ്വയം ശ്രദ്ധനേടണമെന്നും പൊതുജന സേവനാര്‍ത്ഥം ആരോഗ്യവകുപ്പറിയിച്ചു.