മുംബൈ: ഹിന്ദി സിനിമാ രംഗത്തെ പ്രശസ്തനായ നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. കുടലിലെ ക്യാന്‍സര്‍ ബാധമൂലം ഏറെ നാളായി ചികിത്സയിലായിരുന്ന ഇര്‍ഫാനെ കഴിഞ്ഞ ദിവസമാണ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കിയത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായി അംബാനി ആശുപത്രിയിലാണ് ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. 53 വയസ്സായിരുന്നു. ഇന്ന് രാവിലേയും ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന തരത്തില്‍ ബന്ധുക്കള്‍ ആരാധകരെ ആശ്വസിപ്പിച്ചിരുന്നു.
സ്ലംഡോഗ് മില്ലെനെയര്‍, ലൈഫ് ഓഫ് പൈ, പാന്‍സിംഗ് തോമര്‍ എന്ന ചിത്രങ്ങള്‍ക്ക് ഓസ്‌ക്കറും ദേശീയ അന്തര്‍ദേശീയ ബഹുമതികളടക്കം ലഭിച്ചിരുന്നു. ഏറെ ജീവിത ഗന്ധിയായ ലഞ്ച് ബോക്‌സ്, ഹിന്ദി മീഡിയം, ഹോളിവുഡിലെ ജുറാസിക് വേള്‍ഡ് എന്നിവ അടക്കം നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. സീരിയലുകളിലായി 20 ലേറെ എണ്ണത്തിലും പ്രക്ഷകരുടെ ഹൃദയം കവര്‍ന്ന നടന്‍. ജൂറാസിക് വേള്‍ഡ്, ഡൈമെന്‍ഷന്‍ എന്നീ വീഡിയോ ഗെയിമുകളിലൂടെ ലോകപ്രശ്‌സതനുമായി ഇര്‍ഫാന്‍ മാറി. മിതമായ അഭിനയ ശൈലി, അപാരമായ സൂക്ഷ്മാഭിനയം, ശബ്ദത്തെ വൈകാരികമായി ഉപയോഗിക്കാനറിയാവുന്ന അനിതരസാധാരണമായ കഴിവ് എല്ലാം ഇര്‍ഫാനെ ബോളീവുഡിലെ ഏറ്റവും മികച്ച സ്വഭാവ നടനാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഇര്‍ഫാന്റെ മാതാവ് സയീദാ ബീഗം ജയ്പൂരില്‍ അന്തരിച്ചിരുന്നു. ചികിത്സയിലായിരുന്ന ഇര്‍ഫാന് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായില്ല. 2018 മുതല്‍ ലണ്ടനില്‍ ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. 2019ല്‍ തിരിച്ചെത്തി സിനിമാ ലോകത്ത് സജീവമാവുകയും അഗ്രേസി മീഡിയം എന്ന ഹിന്ദി ചിത്രം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു.















