ന്യൂഡൽഹി : കെബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനം നടത്തിയതിനെ തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും പ്രവർത്തനമാരംഭിച്ചത് നിരുപാധികം മാപ്പു പറഞ്ഞിട്ടെന്ന് വിവരാവകാശ രേഖ. മാപ്പു പറഞ്ഞില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ അവകാശവാദം, എന്നാൽ നിരുപാധികം മാപ്പു പറഞ്ഞതിനു ശേഷമാണ് നിരോധനം ആറു മണിക്കൂറായി കുറച്ചതെന്ന് മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് സമർപ്പിച്ച നിരുപാധിക മാപ്പിനെ തുടർന്നാണ് സംപ്രേഷണം ആരംഭിക്കാൻ മന്ത്രാലയം അനുവാദം നൽകിയതെന്നും വിവരാവകാശ രേഖയിൽ പറയുന്നു. അണ്ടർ സെക്രട്ടറി സോണിക ഖട്ടർ ഒപ്പുവച്ചാണ് വിവരാവകാശത്തിനു മറുപടി നൽകിയിരിക്കുന്നത്.
ഡൽഹിയിലെ കലാപത്തെ തുടർന്ന് ഏകപക്ഷീയമായ വാർത്ത നൽകുകയും കലാപദൃശ്യങ്ങൾ നിരന്തരം ഏകപക്ഷീയമായി നൽകുകയും ചെയ്ത് സമൂഹങ്ങൾക്കിടയിൽ വിരോധം വളർത്താനുതകും വിധം വാർത്തകൾ ചെയ്തതിനെ തുടർന്ന് ഏഷ്യാനെറ്റ്യ് ന്യൂസിനും മീഡിയ വണ്ണിനുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് കേബിൾ ചട്ടങ്ങളുടെ ലംഘനത്തെ തുടർന്ന് നിരോധനം ഏർപ്പെടുത്തിയത്.