ലണ്ടന്‍: ലോക ഫുട്‌ബോളില്‍ മാതൃകയാക്കാന്‍ പറ്റിയ മികച്ച പ്രൊഫഷണല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന് ഫെര്‍ണാണ്ടസ്. യുവന്റസിനായി കളിക്കുന്ന പോര്‍ച്ചുഗല്‍ താരമാണ് ആര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ഫുട്‌ബോളറെന്നാണ് മാഞ്ചസ്റ്റര്‍ താരത്തിന്റെ അഭിപ്രായം.
‘ തന്റെ ചെറുപ്പത്തില്‍ ഏറെ ആരാധിച്ചിരുന്നത് മുന്‍ ബസീലിയന്‍ താരം റൊണാള്‍ ഡീന്യോയെ ആയിരുന്നു. അക്കാലത്ത് എല്ലാവര്‍ക്കും റൊണാള്‍ഡീന്യോയുടെ കരുത്തും ശൈലികളും ഏറെ ഇഷ്ടമായിരുന്നു. ഈ കാലഘട്ടത്തില്‍ ആ സ്ഥാനം തീര്‍ച്ചയായും ക്രിസ്റ്റിയാനോയ്‌ക്കുള്ളതാണ്. ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളെ മണിക്കൂറുകളോളം ടിവിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ കെല്‍പ്പുള്ള താരവും ക്രിസ്റ്റ്യാനോ മാത്രമാണ് ‘ ബ്രൂണോ പറഞ്ഞു.
‘ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഊര്‍ജ്ജം മറ്റാരിലും താന്‍ കണ്ടിട്ടില്ല. എത്ര സന്തോഷ ത്തോടെയാണ് കളിക്കുന്നത്. ആ സന്തോഷവും ഊര്‍ജ്ജവും കളികാണുന്ന വരിലേക്കും പകരുന്ന താരമാണയാള്‍.’ ബ്രൂണോ വ്യക്തമാക്കി. തനിക്ക് ഓരോ കളിയും ഒരു യുദ്ധമാ ണെന്നും സ്വയം ഒരു പോരാളിയായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ബ്രൂണോ സൂചിപ്പിച്ചു.