കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊറോണ വിവരങ്ങള്‍ പച്ചക്കള്ളമാണെന്നതിന് പുതിയ തെളിവുകള്‍ പുറത്ത് . കൊല്‍ക്കത്തയില്‍ മികച്ച സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തിക്കുന്ന ആശുപത്രി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതിനാല്‍ പൂട്ടിയെന്നാണ് റിപ്പോര്‍ട്ട്്. ആശുപത്രിയിലെ 10 ഓളം ഡോക്ടര്‍മാര്‍ക്കും 70 നടുത്ത് നഴ്‌സുമാര്‍ക്കും 30നടുത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്കും കൊറോണ ബാധിച്ചതായാണ് വിവരം.
കൊറോണ രോഗികളെ ചികിത്സിക്കുന്ന കൊല്‍ക്കത്തയിലെ പ്രധാന ആശുപത്രികളി ലൊന്നായിരുന്നു പീയര്‍ലെസ്.10 ഡോക്ടര്‍മാര്‍ക്കെങ്കിലും രോഗബാധയുണ്ടാ യിരിക്കുമെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഡോക്ടര്‍ മാദ്ധമങ്ങളോട് പറഞ്ഞിരിക്കുന്നത്.
ആശുപത്രിയില്‍ രോഗികളെല്ലാം ഭീതിയിലാണ്. ആരോഗ്യ പ്രവര്‍ത്തകരില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. ആശുപത്രി ജീവനക്കാര്‍ കൊറോണ ബാധിച്ചതിനാല്‍ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കപ്പെട്ടതോടെ വേണ്ടത്ര ജോലിക്കാരിലില്ലാതെ വന്നതോടെയാണ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ഇന്നലെയാണ് ആശുപത്രി അടച്ചുപൂട്ടിയത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചതുമൂലം അടച്ചുപൂട്ടേണ്ടിവന്ന രണ്ടാമത്തെ സ്വകാര്യ ആശുപത്രിയാണ് പീയര്‍ലെസ്. സംസ്ഥാനത്ത് ഇതുവരെ 100 ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് ചികിത്സയിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. എന്നാല്‍ മെയ് 1ന് സംസ്ഥാനത്ത് ഒരു ദിവസം 8 പേര്‍ കൊറോണ ബാധിച്ച് മരിച്ചതോടെ എല്ലാ സ്വകാര്യ ആശുപത്രികളോടും കൊറോണ രോഗികളെ അടിയന്തിരമായി ചികിത്സിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയതെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.















