ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ പങ്കുവെച്ച് ഇന്ത്യയുടെ വിദേശകാര്യവകുപ്പ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ അമേരിക്കയടക്കം അഞ്ച് രാജ്യങ്ങളിലെ വിദേശകാര്യ വകുപ്പ് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്. ചര്‍ച്ചയില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീല്‍, ജപ്പാന്‍, ഇസ്രായേല്‍, ദക്ഷിണ കൊറിയ എന്നീ രാദ്യങ്ങളുടെ മന്ത്രിമാര്‍ പങ്കെടുത്തു.
നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം, ചികിത്സാരീതികള്‍,സാമ്പത്തിക പുനരുജ്ജീവനം, യാത്രാ രീതികള്‍ എന്നിവയെ സമ്പന്ധിച്ചാണ് സുപ്രധാന ചര്‍ച്ചകള്‍ നടന്നതെന്ന് ജയശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ‘ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വളരെ വിശാലഅര്‍ത്ഥത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്. മൈക്ക് പോംപിയോ, മാറിസ് പെയ്ന്‍, കാറ്റ്‌സ്, മോണ്ടേജിംഗ്, ഏണസ്‌റ്റോ ഫരാജോ, കാംഗ് യുങ് വാ എന്നിവര്‍ സുപ്രധാനമായ വിവരങ്ങള്‍ കൈമാറി’ ജയശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
ആഗോളതലത്തില്‍ നിലവിലെ ആരോഗ്യ സംരക്ഷണരീതി, പരസ്പരമുള്ള വൈദ്യ സഹായ ങ്ങള്‍, സാമ്പത്തിക സാഹായം, അന്താരാഷ്‌ട്രതലത്തിലെ യാത്രാ സംവിധാനങ്ങളുടെ പുന: ക്രമീകരണങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ അറിയിച്ചു.















